രണ്ടാമത്തെ കേരള സംസ്ഥാന പാരാലിമ്പിക് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് - enabled.in

ശാരീരിക വൈകല്യമുള്ളവരുടെ ആദ്യ കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലാ പാരാലിമ്പിക് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്‍റെയും, വിവിവധ ജില്ലാ പാരാലിമ്പിക് അത്‌ലറ്റിക് സെലക്ഷൻ ട്രെയിലിന്‍റെയും രജിസ്ട്രേഷൻ ആരംഭിച്ചു.

Second Kerala State Paralympic Athletics Championship - ശാരീരിക വൈകല്യമുള്ളവരുടെ ആദ്യ കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലാ പാരാലിമ്പിക് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന്‍റെയും, വിവിവധ  ജില്ലാ പാരാലിമ്പിക് അത്‌ലറ്റിക് സെലക്ഷൻ ട്രെയിലിന്‍റെയും രജിസ്ട്രേഷൻ ആരംഭിച്ചു.

ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ മാർച്ച് 14 ന് പാലക്കാട് മെഡിക്കൽ കോളേജ് സിന്തറ്റിക് ഗ്രൗണ്ടിൽ നടക്കാൻ പോകുന്ന രണ്ടാമത് കേരള സ്റ്റേറ്റ് പാരാലിമ്പിക് അത് ലറ്റിക്സ് ചാംപ്യൻഷിപ്പിനുള്ള ജില്ലാ മത്സരാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി കോട്ടയം ജില്ലയിൽ പത്തനംതിട്ട ഇടുക്കി ജില്ലകളിലെ മത്സരാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് മാർച്ച് എട്ടിന് ചങ്ങനാശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ജില്ലാ ചാമ്പ്യൻഷിപ്പും മറ്റു വിവിധ ജില്ലകളിൽ ജില്ലാ സെലക്ഷൻ ട്രെയലും നടക്കും ജില്ലാ സെലക്ഷൻ ട്രെയിലിന്‍റെ സ്ഥലവും തീയതിയും താഴെ കൊടുത്തിരിക്കുന്നു.മത്സര വിഭാഗങ്ങൾ ഇവയാണ് 100,200,400,800,1500 ഷോട്ട്പുട്ട്, ജാവലിൻ ഡിസ്ക്, ലോങ് ജംമ്പ്,ഓർത്തോപീഡിക്, ബ്ലൈൻഡ്, പാരാപ്ലിജിക്ക്, ഡാര്‍ഫ്,സെറിബ്രൽ പാൾസി,മെന്‍റ്ലി റിട്ടാട് എന്നീ വിഭാഗങ്ങളിലുള്ള ഉള്ള 40 ശതമാനമോ അതിലധികമോ ശാരീരിക വൈകല്യമുള്ള മത്സരാർത്ഥികൾക്ക് പങ്കെടുക്കാം രജിസ്ട്രേഷൻ ഫോമിനോടൊപ്പം,മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്നതിനുള്ള ഡേറ്റ് ഓഫ് ബർത്ത് സർട്ടിഫിക്കറ്റ്, എന്നിവയും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം മത്സരങ്ങൾ നടക്കുന്ന അതാത് ജില്ലയിലെ ഗ്രൗണ്ടിൽ വരേണ്ടതാണ്. സബ്ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിൽ ആയിരിക്കും മത്സരം. ജില്ലാ ചാമ്പ്യൻഷിപ്പിലോ, ജില്ലാ സെലക്ഷൻ ട്രെയിലിലോ മികച്ച പ്രകടനം കാഴ്ചവെക്കുന്ന മത്സരാർഥികൾക്ക് പാലക്കാട് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിനും പിന്നീട് മാർച്ച് 26 തീയതി മുതൽ മുപ്പതാം തീയതി വരെ മൈസൂരിൽ നടക്കുന്ന നാഷണൽ പാരാലിമ്പിക് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനും പങ്കെടുക്കുവാൻ സെലക്ഷൻ ലഭിക്കുന്നതാണ്.

ജില്ലാ ചാമ്പ്യൻഷിപ്പിന്‍റെയും ജില്ലാ സെലക്ഷൻ ട്രെയിലിന്‍റെയും സ്ഥലങ്ങളും ബന്ധപ്പെടേണ്ട വ്യക്തികളുടെ യും ഫോൺ നമ്പറുകള്‍ താഴെക്കൊടുക്കുന്നു.

കാസർകോട്, കണ്ണൂർ ജില്ലകളുടെ സെലക്ഷൻ ട്രെയല്‍ കണ്ണൂർ കാഞ്ഞിരോട് കെ എം ജെ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഗ്രൗണ്ട് 08-03-2020. കണ്ണൂർ ജില്ലാ സെക്രട്ടറി അനീസ് കെ ഫോൺ.7736100316

കോഴിക്കോട്, വയനാട് ജില്ലകളുടെ സെലക്ഷൻ ട്രയൽ കോഴിക്കോട് കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിൽ 10-03-2020 കോഴിക്കോട് ജില്ലാ സെക്രട്ടറി അബ്ദുൽ മുനീർ കെ ഫോൺ.9961823945

മലപ്പുറം ജില്ലയുടെ സെലക്ഷൻ ട്രയൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗ്രൗണ്ട് 11-03-202 മലപ്പുറം ജില്ലാ സെക്രട്ടറി ഹാറുദ്ദീൻ പി ഫോൺ.9809561457

പാലക്കാട്, തൃശൂർ ജില്ലകളുടെ സെലക്ഷൻ ട്രെയൽ തൃശൂർ തോപ്പ് സ്റ്റേഡിയം ഗ്രൗണ്ടിൽ 11-03-2020 തൃശ്ശൂർ ജില്ലാ കോഡിനേറ്റർ സനോജ് എം.എസ് ഫോൺ.9961300178

എറണാകുളം ജില്ലാ സെലക്ഷൻ ട്രയൽ മഹാരാജാസ് കോളേജ് ഗ്രൗണ്ട് 09-03-2020 എറണാകുളം ജില്ലാ കോഡിനേറ്റർ നിഖിൽ പി അജയൻ ഫോൺ.9747820407

കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലാ ചാമ്പ്യൻഷിപ്പ് ചങ്ങനാശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ 08-03-2020 കോട്ടയം ജില്ലാ സെക്രട്ടറി സനീഷ് എ ഫോൺ.8089982021

ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലാ സെലക്ഷൻ ട്രെയല്‍ കൊല്ലത്ത് 10-03-2020 ആലപ്പുഴ ജില്ലാ സെക്രട്ടറി ബാഷ ബി ഫോൺ.9061727291

ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരള
സംസ്ഥാന പ്രസിഡൻറ് കിഷോർ എ എം
ഫോണ്‍.9809921065

*ഈ വാർത്ത പരമാവധി ഷെയർ ചെയ്യുക കേരളത്തിലെ ശാരീരിക വൈകല്യമുള്ള കായികതാരങ്ങളുടെ ഒരു നല്ല നാളേക്കായി………….

https://pcasak.weebly.com
https://twitter.com/PCASAKERALA4
https://www.facebook.com/PCASAKERALA
https://www.instagram.com/pcasak/
http://pcasakerala.blogspot.in/
https://www.youtube.com/channel/UC3C64vp_F9Mj-wbQRrAYN0A

Leave a comment

Share Your Thoughts...